ആമസോൺ പ്രൈം മലയാളികളുടെ ശീലമായിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ അവരുടെ ഡയറക്റ്റ് റിലീസുകൾ എല്ലാം തന്നെ വളരെയധികം പ്രതീക്ഷ നൽകുന്നതും അത് കാക്കുന്നതുമാവാറുണ്ട്. ആ ശ്രേണിയിലേക്കുള്ള ഏറ്റവും പുതിയ ചിത്രമാണ് നവാഗത സംവിധായകനായ ജിഷ്ണു ഹരീന്ദ്ര വർമ്മയുടെ “നോ മാൻസ് ലാൻഡ്”.
ഏറെ പ്രേക്ഷക പ്രശംസ നേടിയ “ഓപ്പറേഷൻ ജാവ” എന്നാ ചിത്രത്തിന് ശേഷം ലുക്മാൻ നായകനാവുന്ന ചിത്രത്തിൽ സുധി കോപ്പയും ശ്രീജദാസും പ്രധാന വേഷങ്ങൾ ചെയ്യുന്നു. മാസങ്ങളുടെ ശ്രമഫലമാണ് “നോ മാൻസ് ലാൻഡ്” എങ്കിലും ഒരു വ്യാഴവട്ടക്കാലത്തെ സ്വപ്നങ്ങളുടെ കഥ പറയാനുണ്ട് സംവിധായകൻ ജിഷ്ണുവിനും സുഹൃത്തുക്കൾക്കും.
“മലയാള സിനിമക്ക് തീരെ പരിചിതമല്ലാത്ത കഥാപാത്രങ്ങളും അവതരണവുമാണ് “നോ മാൻസ് ലാൻഡ്”ന്റേത്.അത്കൊണ്ട് തന്നെ സിനിമയുടെ റിലീസിന് ശേഷം അതിലെ ഓരോ സീനുകളും ചർച്ച ചെയ്യപ്പെട്ടേക്കാം. അതിലൂടെ വരുന്ന അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും വേണ്ടി കാത്തിരിക്കുകയാണ് “, ജിഷ്ണു കൂട്ടിച്ചേർത്തു.
രാത്രിരംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ രംഗങ്ങൾ പകർത്തിയത് ക്യാമറാമാൻ പവി കെ പവനാണ്.ആറ് ഗാനങ്ങൾ ആണ് ചിത്രത്തിന് വേണ്ടി ജോയ് ജിനിത്തും സാം പി ഫ്രാൻസിസും ചേർന്ന് ഒരുക്കിയിരിക്കുന്നത്. അതിൽ മൂന്നെണ്ണം ഇംഗ്ലീഷ് ആണ് എന്ന പ്രത്യകതയും ഉണ്ട്.
ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള ഈ ഡ്രാമ ത്രില്ലറിന് വേണ്ടി ഷെഫിൻ മായൻ എന്നാ സൗണ്ട് ഡിസൈനർ ഏറെ കഷ്ട്ടപെട്ടിട്ടുണ്ട്.നവംബർ രണ്ടാം വാരത്തോടെ ചിത്രം ആമസോൺ പ്രൈം പ്രേക്ഷകരിലേക്ക് എത്തിക്കും.
PHOTO
PHOTO
PHOTO
PHOTO
PHOTO
PHOTO