നാടുനീളെ കറങ്ങി നടക്കുന്ന കുറിപ്പിന്റെ പ്രമോഷന്‍ വാഹനം എന്താ mvd കാണത്തെ.. മുഴുവനും സ്റ്റിക്കറില്‍ മുങ്ങിയ ക്കാര്‍ കണ്മുന്നില്‍ കൂടെ ഓടുന്നത് കണ്ടിട്ടും കാണാതെ നടക്കുന്നത് എന്താണ്.. സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണ് പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ… കുറുപ്പ് സിനിമയുടെ പ്രൊമോഷന്‍ വാഹനത്തിനെതിരെ നടപടി എടുക്കാത്തഅതില്‍ പ്രധിക്ഷേധം അറിയിച്ച് മല്ലു ട്രാവലര്‍

ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിന്റെ പ്രമോഷൻ വാഹനത്തിനെതിരെ വ്ലോഗർ മല്ലു ട്രാവലർ. പ്രമോഷനായി സ്റ്റിക്കർ പതിച്ച വാഹനത്തിനെതിരെയാണ് മല്ലു ട്രാവലർ രംഗത്തെത്തിയിരിക്കുന്നത്. കുറുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ കുറുപ്പ് അറിയിപ്പുകൾക്കൊപ്പം ‘വാണ്ടഡ്’ പോസ്റ്ററുകളും കേരളത്തിലുടനീളം വിതരണം ചെയ്യുകയും റോഡ് ഷോകളിലൂടെ ചിത്രം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.

സിനിമാ പ്രമോഷനായി ആ സമയത്ത് കാറിൽ മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച് കാർ നാടുനീളെ നടക്കുന്നത് mvd കാണുന്നില്ലേ.. മറ്റൊരു വാഹനം ഇതുപോലെ സ്റ്റിക്കര്‍ അടിച്ച വകയില്‍ പിടിച്ച് ഇട്ടിട്ട് തുരുമ്പെടുക്കാൻ തുടങ്ങിയപ്പോൾ എന്തുകൊണ്ട് എംവിഡി ഈ കാറിന് എതിരെ കേസ് എടുത്തില്ല എന്നും മല്ലു ട്രാവലർ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ?? സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌ , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുക. അപ്പൊ എന്താ MVD കേസ്‌ എടുക്കാത്തെ?

നിയമ പ്രകാരം പ്രൈവറ്റ്‌ വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ്‌ അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്‌ 100 % ഇത്‌ നിയമ വിരുദ്ധം ആണു
ഇങ്ങനെ പണം അടച്ചു സ്റ്റിക്കർ ചെയ്യൻ അനുവാദം ഉണ്ടെങ്കിൽ ആ നിയമം ഞങ്ങൾക്കും കൂടി ബാധ്കമാക്കണം

സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു. പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ.
@mvd_kerala