താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലെന്ന് തുറന്ന് പറഞ്ഞ് നടന്‍ ദിലീപ്..


കുറച്ച് വര്‍ഷങ്ങള്‍ ആയി മലയാള സിനിമ മേഖലയില്‍ ചില അസ്വര്സങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അതില്‍ കൂടുതലും നടന്‍ ദിലീപിനെ ചുറ്റിപറ്റി ഉള്ളതാണ്. അതിന്‍റെ പേരില്‍ പല തരത്തില്‍ ഉള്ള കലഹങ്ങളും ബഹളങ്ങളും നിരവധി തവണ ഉണ്ടായി.
ഒരു പ്രശസ്ത നടി ആക്രമിക്കപ്പെട്ടത്തിന്റെപേരില്‍ നടന്‍ ദിലീപ് മൂന്നു മാസം ജയിലില്‍ വരെ കിടക്കേണ്ടിവന്ന സാഹചര്യം വരെ ഉണ്ടായി. ഇതൊക്കെ ഞെട്ടലോടെയാണ് ആളുകള്‍ ഈ വാര്‍ത്തകള്‍ കേട്ടത്. ആ മൂന്നു മാസം ജയിലില്‍ കിടക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് വിവരിക്കുകയാണ് നടന്‍ ഇപ്പോള്‍..


ഇപ്പോള്‍ ഞാന്‍ നേരിടുന്ന പ്രധാന പ്രശ്നം എന്താണ് എന്ന് എല്ലാവര്ക്കും അറിയാം എന്ന് പറഞ്ഞാണ് ദിലീപ് പറഞ്ഞ് തുടങ്ങിയത്. ഞാന്‍ ഇപ്പോള്‍ നീതിക്കും സത്യത്തിനും വേണ്ടി പോരാടുകയാണ് എന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം എന്നും താരം പറഞ്ഞു.
ആലുവ നഗരസഭാ നടത്തിയ ഒരുപരിപടിയില്‍ ആണ് ദിലീപ് മുഖ്യ അഥിതിയായി എത്തിയത്. എന്റെ പ്രിയ നാട്ടുകാരായ എല്ലാ ആലുവക്കാരും എന്റെ ഒപ്പം ആണെന്ന് തനിക്ക് അറിയാമെന്നും താരം കൂട്ടി ചേര്‍ത്തു. എല്ലാവര്ക്കും വളരെ കൌതുകം ആയിരുന്നു വാക്കുകള്‍ എല്ലാം.


ആരോപണങ്ങള്‍ എന്ത് തന്നെ ആയാലും എന്റെ നാട്ടുകാര്‍ എന്നെ മനസിലാക്കും, കൈവിടുകയില്ല എന്നും ജനങ്ങള്‍ എനിക്ക് വേണ്ടി സപ്പോര്‍ട്ട് ചെയ്യുന്നതും, ജയിലില്‍ നിന്നും ഇറങ്ങിയ സമയത്ത് തനിക് വേണ്ട ഉര്‍ജ്ജംപകര്‍ന്നതും ആലുവക്കാര്‍ ആണ്.
സിനിമമേഖലയിലെ ഒരു വിഭാഗം വനിതാ പ്രവര്‍ത്തകര്‍ മുഴുവനും നടന് എതിരെ തിരിഞ്ഞതും അവര്‍ നടന് എതിരെ വലിയ ആരോപണം ഉയര്‍ത്തിയതും ഒക്കെ വലിയ വാര്‍ത്ത‍ പ്രാധാന്യം ഉണ്ടായിരുന്ന കാര്യം ആയിരുന്നു.


പൊതുപരിപാടികളില്‍ അതികം പങ്കെടുക്കാത്തത് താന്‍ എന്ത് പറഞ്ഞാലും അതൊക്കെ വളച്ചൊടിക്കാന്‍ വേണ്ടി നോക്കി ഇരിക്കുന്ന ആളുകള്‍ ഉള്ളത് കൊണ്ടും, തന്റെ പക്കല്‍ നിന്നും ഒരു അബദം പറ്റരുത് എന്ന ചിന്ത ഉള്ളത്കൊണ്ടും ആണെന്ന് താരം പറയുന്നു..