മാറേണ്ടതുണ്ട് നമ്മുടെ sex സമീപനങ്ങൾ👍🏻👍🏻… നല്ല സുഹൃത്താകും എന്ന് കരുതിയാണ് സ്വീകരിച്ചത്😔😔, പക്ഷെ പരിചയപെട്ട നിമിഷം മുതൽ അയാൾക്ക് സംസാരിക്കാനുള്ള ഒരേയൊരു വിഷയം sex മാത്രമാണ്☹️☹️, ചര്‍ച്ചയായി FB പോസ്റ്റ്‌

തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിക്കാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി ഷെയർ ചെയ്യുന്ന പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്, ഇപ്പോഴിതാ ആൻസി ഷെയർ ചെയ്ത പുതിയൊരു പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

നമുക്കിടയിലെ sex സമീപനങ്ങൾ
…………………………………………………………………..

സീരിയലുകളിൽ, സിനിമകളിൽ, ചാനലുകളിൽ അരങ്ങേറുന്ന കോമഡി പരിപാടികൾ, എല്ലാത്തിലും ദ്വയർഥമുള്ള തമാശകളുടെ സർവമയം, sexual കോമഡികൾ, കേട്ട് ചിരിക്കാൻ ജഡ്ജുകൾ, അധികവും സ്ത്രീകളെ, സ്ത്രീ ശരീരങ്ങളെ കളിയാക്കുന്ന തമാശകൾ,

പലപ്പോഴും പല പരിപാടികളും കണ്ടപ്പോൾ ഞാൻ ആലോചിച്ചു sexual കോമെഡികൾ ഇല്ലെങ്കിൽ ചാനൽ റേറ്റിംഗ് ഉണ്ടാകില്ലേ, ആളുകൾ ചിരിക്കില്ലേ, എത്ര അരോചകമാണ് sexual കോമഡികൾ, എല്ലാവരുടേം കാര്യമല്ലട്ടോ എന്റെ കാര്യമാണ് പറഞ്ഞത്,

വീട്ടിൽ അച്ഛനോടും അമ്മയോടുമൊപ്പം ഇരുന്ന് tv കാണുമ്പോൾ പല പ്രോഗ്രാമുകളിലെയും കോമെഡികൾ കണ്ട് തലക്ക് കയ്യും കൊടുത്ത് ഇരുന്നിട്ടുണ്ട് ഞാൻ, എത്രയധികം സ്ത്രീ വിരുദ്ധതയാണ് വിളിച്ച് കൂകുന്നത്, അത് കണ്ട് കയ്യടിക്കാൻ,

പ്രോത്സാഹിപ്പിക്കുവാൻ നമുക്ക് കഴിയുന്നത് തന്നെ എത്ര നാണക്കേടാണ്, എന്തിനാണ് sexual കോമഡികൾ ഇങ്ങനെ പ്രോത്സാഹിപ്പിക്കപ്പെടുന്നത്, ചാനൽ പ്രോഗ്രാമുകൾ യഥാർത്ഥമായ സ്ക്രീനിംഗ് ന് വിധേയമാകേണ്ടതുണ്ട്.

ഇത് പറയുമ്പോൾ മറ്റൊരു കാര്യം കൂടി, ഈ അടുത്ത് ഞാൻ പരിചയപെട്ട ഒരാൾ, നല്ല സുഹൃത്താകും എന്ന് കരുതിയാണ് സ്വീകരിച്ചത്, പക്ഷെ പരിചയപെട്ട നിമിഷം മുതൽ അയാൾക്ക് സംസാരിക്കാനുള്ള ഒരേയൊരു വിഷയം sex മാത്രമാണ്,

അതിൽ എനിക്ക് തീരെ comfort തോന്നിയില്ല എന്ന് മാത്രമല്ല അരോചകമായി തോന്നി,….sex discussion നല്ലതാണ് ആരോഗ്യപരമായ ചർച്ചകൾ ഉണ്ടാകണം ഉണ്ടാകേണ്ടതുണ്ട്, പക്ഷെ sex discussion ന്റെ പേരിൽ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന പോലെ, തന്റെ വികൃതമായ sexual

ഫാന്റസികൾ മറ്റൊരാളിലേക്ക് വെറുതെ കുത്തി വെക്കുന്നത്, ഇതാണ് sex ന്ന് പറഞ് glorify ചെയ്യുന്നത് മാന്യമല്ല എന്ന് ഞാൻ വിചാരിക്കുന്നു,……സമൂഹത്തിലെ മാന്യൻ ആയൊരു വ്യക്തിയാണ് അയാൾ.. അയാൾ ആരുമാകട്ടെ……

മാന്യമല്ല എന്ന് തോന്നിയത് കൊണ്ട് എഴുതിയതാണ്….
നമ്മുടെയുള്ളിലൊക്കെ ധാരാളം sexual ഫാന്റസികൾ ഉണ്ടാകാം, പക്ഷെ മറ്റൊരുവന്റെ ശരീരവും മനസും ആരംഭിക്കുന്നിടത്ത് ആ ഫാന്റസികൾ അവസാനിക്കുന്നതല്ലേ മാന്യത….

അത്രയെങ്കിലും മാന്യത വേണ്ടേ……
Sex എത്ര ലിബറൽ ആയാലും comfort, concent എന്നൊന്നില്ലേ,….. മാറേണ്ടതുണ്ട് നമ്മുടെ sex സമീപനങ്ങൾ,,,