അടുത്ത വീട്ടിലെ പയ്യന് അവളെ പണ്ടേ ഇഷ്ടം ആയിരുന്നു..😍😍 പക്ഷെ എന്റെ മോള്‍ ആണേലും ഇവള് ശരിയാകില്ല..🤫😇

എന്റെ കുഞ്ഞേ…ഞാൻ അന്ന്പ റഞ്ഞതാ..കാര്യം എന്റെ മോൾ ആണേലും അവൾ വെടുപ്പല്ല എന്ന്.. അവനു അന്ന് അത് മനസ്സിലായില്ല..ഇന്നിപ്പോൾ അവളുടെ പ്രാന്ത് കണ്ടു സഹിക്കാൻ വയ്യ..!!

‘അമ്മ കരഞ്ഞു കൊണ്ട് മകളുടെ ജീവിതത്തിലെ അവസ്ഥ പറയുക ആണ്..
അവരുടെ മകൾ ആദ്യം ഒരു വിവാഹം പ്രണയിച്ചു കഴിച്ചു.. അത് ഒത്തു പോകാതെ തിരിച്ചു വീട്ടിലെത്തി.. അടുത്ത വീട്ടിലെ പയ്യന് ,പണ്ടേ അവളെ ഇഷ്‌ടം ആയിരുന്നു,,, അവൻ വിവാഹം ആലോചിച്ചു.. നല്ലൊരു പയ്യനെ നമ്മളായിട്ടു ദ്രോഹിക്കരുതല്ലോ.. ഞാൻ ആവതും പറഞ്ഞു , കാര്യം എന്റെ മോൾ ഒക്കെ ആണേലും ഇവള് ശെരിയാകില്ല എന്ന്..!ഏതു നേരവും ഓരോരുത്തന്മാരുടെ വിളി , അതേത് ഭാര്തതാവ് സഹിക്കും…?

മകളുമായി സംസാരിച്ചപ്പോൾ അവളും അത് സമ്മതിച്ചു. .തനിക്കു ഒന്നിലധികം ഫോൺ ബന്ധങ്ങൾ ഉണ്ടെന്ന്…. എത്ര ശ്രമിച്ചിട്ടും അത് നിയന്ത്രിക്കാൻ പറ്റുന്നില്ല എന്ന്..! എല്ലാവരും സ്നേഹിച്ചിട്ടേ ഉള്ളു.. പക്ഷെ ഒരാളോടും മടുപ്പില്ലാതെ തുടരാൻ സാധിക്കുന്നില്ല..! ശാരീരികം അല്ല.., വെറും പഞ്ചാര..!!
അവൾ മനസ്സ് തുറന്നു..

ഇതേ പോലെ ഒരു ഭാര്യ തന്റെ ഭാര്തതാവിന്റെ കാര്യം കൗൺസിലിങ് സമയം പറഞ്ഞിട്ടുണ്ട്..

അങ്ങേർക്കും ഒരു ബന്ധം അല്ല.. മൂന്നും നാലും കാമുകിമാർ… പുള്ളി നിസ്സാരക്കാരനല്ല.. ഉയർന്ന സർക്കാർ ഉദ്യോഗസ്ഥനാണ്..ഏതു നേരവും ഭാര്തതാവിന്റെ പലതരം അവിഹിത ബന്ധങ്ങളുടെ പിന്നാലെ നടക്കാൻ ആണ് തനിക്കു വിധി എന്ന് പറഞ്ഞവൾ കരഞ്ഞു.. മറ്റൊന്നുമില്ല, മൊബൈൽ വഴി ഇക്കിളി സംസാരം, ചാറ്റിങ്.. നേരിട്ട് ഒന്നിനും പോകാറില്ല..

സാധാരണ കാണുന്ന അവിഹിത ബന്ധത്തിൽ സെക്സ് ഒരു ലക്ഷ്യം ആണ്.. എന്നാൽ, ഈ ചാറ്റിങ്ങ് അല്ലേൽ ഫോൺ വിളികൾ മാത്രമുള്ള ലഹരി.. അതിൽ പെടുന്നവർ, ലൈംഗികതയിൽ കേമൻ/ കേമി , ആകണം എന്നില്ല.. അല്ലേൽ അവിടെ ഒരു തോൽവി ആയിരിക്കാം.. അതിന്റെ ഒക്കെ പോരായ്മകൾ സ്വയം മറച്ചു പിടിക്കാൻ പലതരം വഴികൾ.. തോറ്റു നിൽക്കുന്ന കാമം മറയ്ക്കാൻ കരഞ്ഞു തീർക്കുന്ന അവസ്ഥ..

ഭൂമിയിൽ അല്ല…ആകാശത്തും അല്ല.. ഇങ്ങനെ ഒഴുകി പോകുന്നു… അവർ പോലുമറിയാതെ….

ഉണ്ടോ, ഉറങ്ങിയോ, കഴിച്ചോ തുടങ്ങി കുമിഞ്ഞു കൂടുന്ന മെസ്സേജുകൾ ആണും പെണ്ണും പരസ്പരം ഇടാറുണ്ട്… ചിലർ, അവർക്ക് മെസ്സേജുകൾക്കു മറുപടി വേണമെന്ന് പോലുമില്ല.. ഇപ്പോൾ പഴയ പോൽ മൈൻഡ് ഇല്ലല്ലോ എന്നൊക്കെ ഇടയ്ക്ക് എഴുതി വിടുമ്പോൾ അവരുടെ മാത്രം മനസ്സിന്റെ അടുപ്പം ആണ് അതൊക്കെ എന്ന് തിരിച്ചറിയാൻ ഉള്ള വൈകാരികതാളം പോലും ഇല്ലാതെ ആണ്..

അതേ മാനസികാവസ്ഥ ഇല്ലാത്തവരിൽ അതുണ്ടാക്കുന്ന അസഹ്യത ചിന്തിക്കാറും ഇല്ല.. പ്രാകൃതമായ , അവനവനു തന്നെ മനസ്സിലാകാതെ ആരോടൊക്കെയോ സംവദിക്കുന്ന അക്ഷരങ്ങൾ.. മദം പൊട്ടി നിൽക്കുന്ന ഭാഷയും…!

എന്താണിതിന്റെ രസതന്ത്രം…? പുകമറയ്ക്കുള്ളിൽ സ്വാഗതമേകുന്ന , കൊഞ്ചലും പരിഭവങ്ങളും പെട്ടന്ന് ടുപ്പിലേയ്ക്കും കടക്കുന്നതും കാണാം.. ദുസ്വപ്നത്തിൽ നിന്നും ഉണർന്ന പോലെ നടന്നു നീങ്ങും… ചിലപ്പോൾ സ്വയം മടുക്കാം..
കുറ്റബോധം വരാം.. വിഷാദം തോന്നാം..!
അതൊക്കെ വ്യക്തിയെ ആശ്രയിച്ചു..!

ഇങ്ങനെയും കൂട്ടരുണ്ട്… സ്ത്രീയും പുരുഷനും.. !
പ്രിയമുള്ളവളെ തൊടണമെന്നും തലോടണമെന്നും, പുരുഷൻ ആഗ്രഹിക്കുന്നില്ല..
ആ നെഞ്ചിൽ ചെവി ചേർത്ത് ഹൃദയമിടിപ്പ്അ റിയണമെന്നും അവൾക്കും ഇല്ല..
അവരിങ്ങനെ മൊബൈൽ ന്റെ അങ്ങേപ്പുറത്തും ഇങ്ങേപ്പുറത്തും ജീവിതം കെട്ടിപ്പടുക്കുക ആണ്.. ആ നിമിഷം ! അന്നേരത്തെ സുഖം !
അതിലും വലുതൊന്നും അവർക്ക് വേണ്ട..
ഈ മാനസികാവസ്ഥ ടെക്നോളജി പുരോഗമിക്കുന്നതിനു മുൻപ്, ഉണ്ടായിരുന്നത് ആയിരുന്നോ എന്നും ചിന്തിക്കണം…

ചില മെസ്സേജുകൾ വല്ലാതെ അത്ഭുതം ഉണ്ടാക്കും.. 😍 നിരുപദ്രവം എങ്കിലും ഈർഷ്യയും… മനുഷ്യരാണ് എങ്കിലും വ്യത്യസ്ത മനസ്സുകൾക്ക് ഉടമകൾ ആയി പോയില്ലേ.. ❤