ഡയാന മറിയം കുര്യൻ🤩🤩 നയൻ‌താര ആയി മാറിയത് ഇങ്ങനെ ആയിരുന്നു…😇😇 ജീവിതം മാറിമറിയാന്‍ നിമിഷങ്ങള്‍ മതി❤️👍

ഏതൊരു മലയാളികൾക്കും അഭിമാനിക്കാവുന്ന വിജയം നേടിയ പെൺകുട്ടിയായിരുന്നു നയൻതാര. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ഉള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടി.

തിരുവല്ല ബാലികാമഠം ഹൈസ്കൂളിലും മാർത്തോമാ കോളേജിലുമായി തന്റെ വിദ്യാഭ്യാസം അവൾ പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ അച്ഛൻറെ മകൻ. കൈരളി ടിവിയിൽ ഒരു ഫോൺ ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു നയൻതാര ക്യാമറയ്ക്ക് മുൻപിൽ തന്റെ ജീവിതം തുടങ്ങിയത്.

പിന്നീട് സത്യൻ അന്തിക്കാടിന്റെ ശ്രദ്ധയിൽപെട്ട നയൻതാര മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിൽ നായികയായി എത്തി. വലിയ സാമ്പത്തിക വിജയം നേടിയ ആദ്യ ചിത്രം നയൻതാരയുടെ വേഷത്തിനും ഒരു ശ്രദ്ധ നൽകുകയും ചെയ്തു. പിന്നീട് ആയിരുന്നു മോഹൻലാൽ നായകനായ വിസ്മയത്തുമ്പത്ത് എന്ന ചിത്രം താരത്തെ തേടിയെത്തിയത്.

പിന്നീട് നാട്ടുരാജാവ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തുകൊണ്ട് നയൻതാര മുന്നേറുകയായിരുന്നു. 2005ലെ ആദ്യ തമിഴ് ചിത്രത്തിലേക്ക് നയൻതാര അരങ്ങേറ്റം നടത്തി. ശരത് കുമാർ നായകനായി എത്തിയ അയ്യായിരുന്നു.

പിന്നീട് അത് മികച്ച വിജയത്തിൽ എത്തിയപ്പോൾ നയൻതാര എന്ന അഭിനേത്രി കുറച്ചുകൂടി പ്രശസ്തിയിലേക്ക് എത്തുകയായിരുന്നു. നയൻതാരയ്ക്ക് ഇനി മികച്ച കഥാപാത്രങ്ങൾ ലഭിക്കില്ല നയൻതാരയുടെ അഭിനയജീവിതം ഏകദേശം തീർന്നു എന്ന് ആളുകൾ പറഞ്ഞത് സമയത്തും ഒരു ഫീനിക്സ് പക്ഷിയെ പോലെ നയൻതാര ഉയർന്നു.

തമിഴിലും മലയാളത്തിലുമൊക്കെ വലിയ താരമൂല്യമുള്ള നടിയായി മാറി. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താര സുന്ദരിയായി മാറി. ഒരു സിനിമയ്ക്ക് നയൻതാര വാങ്ങുന്ന പ്രതിഫലം 3 കോടി രൂപയാണ്.

പരസ്യ ചിത്രങ്ങൾക്ക് പോലും കോടികൾ വാങ്ങുന്ന ഒരു അഭിനേത്രി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി. അതിശയിപ്പിക്കുന്ന ആഡംബര ജീവിതമാണ് നയൻതാരയുടെ. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് എത്തണമെങ്കിൽ ഒരു പ്രൈവറ്റ് ഫ്ലൈറ്റ് ചാർട്ട് ചെയ്താണ് നയൻതാര എത്തുന്നത്.

ഏകദേശം 10 മില്യൺ ഡോളറാണ് നയൻതാരയുടെ ഇപ്പോഴത്തെ ആസ്തി. അതായത് 71 കോടി രൂപയോളം വരും.രണ്ടു വീടും രണ്ട് കാറും എല്ലാം സ്വന്തമായി നയൻതാരക്ക് ഉണ്ട്. ഇതിൽ ഒരു കാർ 81 ലക്ഷം രൂപയുടെ ഓഡി ക്യൂ സെവൻ 75 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു എക്സ് ആണ്.

അതുപോലെതന്നെ കേരളത്തിൽ തിരുവല്ലയിൽ ഒരു ഫാൻസി സ്റ്റൈൽ ഒരു വീടും ചെന്നൈയിൽ സ്വന്തമായി ഒരു അപ്പാർട്ട്മെൻറ് ആണ് താരത്തിന് ഉള്ളത്. കരിയറിൽ മികച്ച കഥാപാത്രങ്ങൾ എത്തി പിടിക്കുന്നതിനിടയിൽ പലപ്പോഴും.

നയൻതാര വിവാദങ്ങളുടെ പിടിയിലമർന്ന് പോയിട്ടുണ്ട്. പ്രണയവും വിരഹവും എല്ലാം അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ നയൻതാര എന്നും മികച്ച നടി തന്നെയായിരുന്നു അതായിരുന്നു അവരുടെ വിജയത്തിൻറെ രഹസ്യവും.