നന്നായി തേന്‍ കുടിച്ചാല്‍ വണ്ണം കുറയ്ക്കാം.. അല്ലെങ്ങില്‍ ഭക്ഷണം കഴിക്കുന്നത് കുറച്ചാല്‍ മതി.. ഇതുപോലെ ഉപദേശം പറയുന്നവരോട് തുറന്നടിച്ച് ഗ്ലാമര്‍ മോഡല്‍ ഇന്ദുജയുടെ പോസ്റ്റ്‌ ഇങ്ങനെ…

സോഷ്യൽ മീഡിയയിൽ ഇന്ദുജ പ്രകാശ് പങ്കുവച്ച പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുന്നു. അവളും ഒരു മോഡലാണ്. വേൾഡ് മലയാളി സർക്കിൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ അവൾ ഒരു പോസ്റ്റ് പങ്കിട്ടു. ഈ പങ്കിട്ട പോസ്റ്റിൽ,

അവരുടെ വ്യക്തിത്വം ഒരു വ്യക്തിയുടെ രൂപത്തിലല്ല, മറിച്ച് അവരുടെ മനസ്സിലാണ് എന്ന് അവർ വീണ്ടും അടിവരയിടുന്നു. അവരെ പിന്തുണയ്ക്കാൻ പലരും മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ദുജയുടെ വാക്കുകൾ ഇപ്രകാരമാണ്.

108 kg ഉണ്ട് കൊച്ചിക്കാരിയാണ് തടി എന്നെ ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടക്കട്ടില്ല പക്ഷേ കാണുന്നവർക്ക് വലിയയൊരു ബുദ്ധിമുട്ടാണ്.

എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായിട്ടില്ല തമാശയിലെ ഡയലോഗ് പോലെ ഒരു പരിജയം ഇല്ലാത്തവർ വരെ മോളെ ചെറു തേൻ കുടിച്ചാൽ മതി വണ്ണം കുറയും ഭക്ഷണം കഴിക്കുന്നത് കുറക്കു.

എന്നൊക്കെ സത്യത്തിൽ 3ഇഡലി ഇല്ലേ എറിപോയാൽ 4ഇഡലി അതിൽ കൂടതൽ ഞാൻ കഴിക്കാറില്ല എന്നിട്ടും ഈ ഭക്ഷണം കഴിച്ചിട്ടാണ് വണ്ണം വയ്ക്കുന്നനത് എന്നു പറയുന്നവരോട്.

ജനറ്റിക് പരമായും ഹോർമോൺ പരമായും വണ്ണം വെക്കാൻ സാധ്യതയുണ്ട് ഇതൊന്നും തന്നെ മനസ്സിലാക്കാതെ തീറ്റ കുറച്ചാൽ വണ്ണം കുറയും എന്നു പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ.

വണ്ണമുള്ള വ്യക്തികൾക്ക് ഇല്ലാത്ത ബുദ്ധിമുട്ടുകൾ എന്തിനാണ് നിങ്ങൾക്ക് വീട്ടിലെ അമ്മക്കോ പെങ്ങമ്മാർക്കോ സുഖമാണോ എന്ന് പോലും ചോദിക്കാത്ത നിങ്ങളാണോ.

ഞങ്ങളെപ്പോലുള്ള അവരുടെ ആരോഗ്യം നോക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മനസിലായിട്ടില്ല??? ഉത്തരം കിട്ടും എന്ന പ്രതീക്ഷയോടെ ഇന്ദുജ പ്രകാശ്😊😊