നമ്മള് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ട് നായികമാരാണ് കീർത്തി സുരേഷും മഞ്ജിമയും. ബാലതാരമായി മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് നടിമാരാണ് ഇവര്‍.
ഇവര്‍ മലയാളികള്‍ ആണെങ്ങിലും ഇപ്പോള്‍ രണ്ടുപേരും അന്യഭാഷാ ചിത്രങ്ങളിലാണ് മികവ് പുലർത്തുന്നത്. മഹാനടിയിലെ അഭിനയത്തിന് കീർത്തിക്ക് സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.
ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. കുട്ടിക്കാലം മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ആ സൗഹൃദം ഇപ്പോഴും അതുപോലെ തന്നെയാണ് എന്നും മഞ്ജിമ പറയുന്നു.
കുട്ടിക്കാലം മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എന്റെ അച്ഛനും കീർത്തിയും അച്ഛനും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളുടെ ആ സൗഹൃദം ഇന്ന് കൂടുതൽ തിളക്കമാർന്നതാണ്.
അവർക്ക് പരസ്പരം സംസാരിക്കാൻ അവസരം ലഭിക്കുന്നില്ല എന്നതാണ് ഏക പ്രശ്നം. ഞങ്ങൾ രണ്ടുപേരും തിരക്കിലാണ്,
മാത്രമല്ല കീര്‍ത്തിക്ക് ഈ വളരെ സ്നേഹവും കെയറിങ്ങും ആണ് ഈ രണ്ടുകര്യത്തില് മുന്നിലാണ്. ആളുകളെ നന്നായി മനസിലാക്കാന്‍ സാധിക്കുന്ന ആളാണ്.
എപ്പോഴേലും എന്തെങ്ങിലും ഹെല്പ് വേണം എങ്കില്‍ ഒരു മടിയും കൂടാതെ വിളിക്കാനും മിണ്ടാനും ചെയ്യണം എന്നും മടികൂടാതെ പറയണം എന്നും പറയും. അതുപോലെ ഞനും ചെയ്യാറുണ്ട് എന്നും താരം പറയുന്നു.