അവൾക്കൊപ്പം റിമയുടെ പോസ്റ്റ്‌ ശ്രേദ്ധ നേടുന്നു. നീതിക്കുവേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാർഷികം കടക്കുമ്പോൾ,

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയായിരുന്നു റിമ കല്ലിങ്കൽ. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ആയിരുന്നു താരം ചെയ്തിരുന്നത്.

22 ഫീമയിൽ കോട്ടയം എന്ന ചിത്രത്തിലെ ടെസ എബ്രഹാം എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിൽ വളരെയധികം വഴിത്തിരിവ് സൃഷ്ടിച്ചിരുന്നത്.. തന്റെ അഭിപ്രായങ്ങൾ മലയാള സിനിമാലോകത്ത് തുറന്നു പറയുന്നതിന് യാതൊരു മടിയുമില്ലാത്ത വ്യക്തികൂടിയാണ് റിമ കല്ലിങ്ങൽ.

എപ്പോഴും തൻറെ ഉറച്ച തീരുമാനങ്ങളുമായി താരം എപ്പോഴും മുൻപിൽ ഉണ്ടാകും. ജേർണലിസത്തിൽ ബിരുദധാരിയാണ് താരം. 2008 ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനമാണ് താരത്തിന് ലഭിച്ചത്. ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള താരം കൂടിയാണ് റിമ കല്ലിങ്ങൽ.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട്. ആഷിക് അബുവും റിമ കല്ലിങ്കലും വിവാഹിതരായതിനുശേഷം ഇരുവരുടെയും വിശേഷങ്ങൾ ആരാധകർ എപ്പോഴും തിരക്കുമായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ റിമാകല്ലിങ്കൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവൾക്ക് ചുറ്റുമുള്ള സമൂഹത്തെയും ഭരണവ്യവസ്ഥയുടെ നേർക്കാഴ്ചയാണ് നീതിക്കുവേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാർഷികം കടക്കുമ്പോൾ

സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തികൾ ഒപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ ഗവൺമെന്റിനോട്

മുഖ്യമന്ത്രിയോട് ഞങ്ങൾ ആവശ്യപ്പെടുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവൾക്കൊപ്പം എന്ന ഹാഷ് ടാഗുകൾ കൂടി ചേർത്ത് ഇങ്ങനെ ഒരു കുറിപ്പ് പങ്കുവെച്ചത്. ഈയൊരു പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.