വെബ്സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാല വിയോഗം. നടുങ്ങി താരലോകം. മരണത്തില്‍ ദുരുഹത എന്ന് ആരാധകര്‍.

അപ്രതീക്ഷിത വിയോഗ വാർത്തയാണ് ഇപ്പോൾ സിനിമാ ലോകത്ത് നിന്ന് പുറത്ത് വന്നത്. ദുരൂഹവുമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 36 കാരനായ ഹിന്ദി നടൻ ബ്രഹ്മ മിശ്രയുടെ മൃതദേഹം ഫ്ലാറ്റിൽ പരന്ന നിലയിലാണ് കണ്ടെത്തിയത്.

മിർസാപൂർ വെബ് സീരീസിലെ ശ്രദ്ധേയനായ നടനാണ് ബ്രഹ്മ മിശ്ര. ലളിതിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈയിലെ വെർസോവയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പാതി അഴുകിയ നിലയിലായിരുന്നു മൃതദേഹം.

മ,രി,ച്ചി,ട്ട് രണ്ട് ദിവസമെങ്കിലും ആയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. നടന്റെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട അയൽവാസികളാണ് സംഭവം പോലീസിൽ അറിയിച്ചത്. ഫ്ലാ

റ്റിന്റെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പോലീസ് അകത്ത് കടന്നത്. ഒടുവിൽ മൃതദേഹം ടോയ്‌ലറ്റിന്റെ തറയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.