മണിയുടെ മരണം ആ സമയത്ത് കരയാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പലപ്പോഴും പലരും കുറ്റപ്പെടുത്തി; മനസ്സുരുകിയ നാളുകളെ കുറിച്ച് ജാഫർ ഇടുക്കി

ഏറെ വേദനയോടെയാണ് ആ ദിവസങ്ങളിലൂടെ കടന്നുപോയതെന്ന് ജാഫർ ഇടുക്കി പറഞ്ഞു. കലാഭവൻ മണിയുടെ അടുത്ത സുഹൃത്തായിരുന്നു ജാഫർ ഇടുക്കി. കലാഭവൻ മണിയുടെ മരണത്തിന് ശേഷം ജാഫർ ഇടുക്കി ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ആരോപണങ്ങളുടെ ചുഴിയിൽ വീണ ആ നാളുകൾ ജാഫർ ഇടുക്കി ഓർക്കുന്നു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഈ പരാതികൾ കേട്ട് രണ്ടുവർഷത്തോളം വീട്ടിലിരിക്കേണ്ടി വന്നു. എന്തെങ്കിലും ജോലിക്ക് പോകണമെന്ന് ഭാര്യ ആവർത്തിച്ച് പറഞ്ഞു. പല സ്ഥലങ്ങളിൽ നിന്നും എന്നെ പുറത്താക്കിയപ്പോൾ ഞാൻ ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല.

കാരണം മണി ദൈവതുല്യനായ വ്യക്തിയായിരുന്നു. അവസാനം അവനെ ഒരു നോക്കു കാണും വരെ പലരും കരഞ്ഞില്ല. അങ്ങനെയൊരാൾ മരിച്ചുവെന്ന് അറിഞ്ഞാൽ തലേദിവസം കണ്ടവരെ പോലീസ് ചോദ്യം ചെയ്യില്ലേ? മണി മരിച്ചപ്പോൾ സഹോദരനും നാട്ടുകാരും ഞങ്ങളെ വിമർശിച്ചു.

അവർക്ക് അതിന് പൂർണ്ണ അധികാരമുണ്ട്. ഇതിന്റെ പേരിൽ ആരും എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. എന്നാൽ കേസുകളും ചോദ്യം ചെയ്യലുകളും സമയത്തിന് ഷൂട്ടിങ്ങിൽ എത്താൻ കഴിയാതെ പോയതും സിനിമ കുറയാൻ കാരണമായി.

രണ്ടോ മൂന്നോ വർഷം കഴിഞ്ഞപ്പോൾ കേസ് തള്ളി. ആ സമയത്ത് എനിക്ക് കരയാൻ പോലും കഴിയുമായിരുന്നില്ല,’ ജാഫർ ഇടുക്കി പറഞ്ഞു.