മോഡലിംഗിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബോളിവുഡ് നടിയാണ് പൂനം പാണ്ഡെ. 2013ൽ പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
2020 സെപ്തംബർ 1നായിരുന്നു നടിയുടെ വിവാഹം. നടി പൂനം പാണ്ഡെയുടെ ഭർത്താവ് സാം ബോംബെയെ ആക്രമിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു.
തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൈയ്ക്കും മുഖത്തിനും പരിക്കേറ്റ പൂനം ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ തന്നെ ഭർത്താവ് മർദിച്ചെന്ന പരാതിയുമായി പൂനം രംഗത്തെത്തിയിരുന്നു.
ഗോവയിൽ ഷൂട്ടിങ്ങിന് പോകുന്നതിനിടെയാണ് സംഭവം. നടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഗോവ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പിന്നീട് പൂനം പരാതി പിൻവലിച്ചു. തങ്ങൾക്കിടയിൽ ചെറിയ പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് പരിഹരിച്ചുവെന്നും പൂനം അന്ന് പറഞ്ഞു.
കടപ്പാട് : Scene Contra ആന്‍ഡ് വെബ്സൈറ്റ്