പണമുണ്ടെങ്കില്‍ മാസ്‌ക്കും ധരിക്കേണ്ട എന്നുണ്ടോ😷😷. പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്⚠️⚠️…. നിന്റെ കൈയില്‍ കാശുണ്ട്💵💵’, ജോജുവിനു നേരേ ചോദ്യമുയര്‍ത്തിയ💪💪 ആ മനുഷ്യനാണ് എന്റെ പ്രതിനിധി.

in Populor Posts
Advertisement

Advertisement

ഇന്ധനവില വർധനയ്‌ക്കെതിരായ കോൺഗ്രസ് സമരത്തിനിടെ നടൻ ജോജു ജോർജ്ജ് നടത്തിയ പ്രതിഷേധത്തിൽ പ്രതികരണവുമായി ആലപ്പി അഷ്‌റഫ്. ജോജോയുടെ കൈയിൽ പണമുണ്ടോ എന്ന് ചോദിച്ചത് തന്റെ പ്രതിനിധിയാണെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു.

Advertisement

തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ഒരു ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായി സമരത്തിനെത്തിയ ഒരാളെ എങ്ങനെ ഒഴിവാക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. 100 കോടിയിലധികം പ്രതിഫലം വാങ്ങുന്ന തമിഴ് നടൻ വിജയെ കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

പെട്രോൾ വിലവർധനയ്‌ക്കെതിരെ സൈക്കിൾ ചവിട്ടിയ നടൻ സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. വിജയിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചു. ഇങ്ങനെയാണ് ആ ഫെസ്ബുക്ക്‌ പോസ്റ്റ്‌

Advertisement

നിന്റെ കൈയില്‍ കാശുണ്ട്’, ജോജുവിനു നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് എന്റെ പ്രതിനിധി. ഒരുപക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായി സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും.

ഫാസിസ്റ്റ് നയങ്ങളില്‍ പൊറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാള്‍. ആ പാവത്തിന് മുന്നില്‍ മുണ്ടും തെറുത്തു കുത്തി അതേടാ ഞാന്‍ കാശുള്ളവനാണെന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കില്‍ എനിക്ക് ഒന്നും പറയാനില്ല.

പണമുണ്ടെങ്കില്‍ മാസ്‌ക്കും ധരിക്കേണ്ട എന്നുണ്ടോ. പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്. ആര്‍ടിഓ ഓഫീസില്‍ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്ന് പറഞ്ഞ ലക്ഷക്കണക്കിന് ഫാന്‍സ് പിന്‍ബലമുള്ള ബ്ലോഗര്‍മാരുടെ ആരാധനക്കൂട്ടം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടിയത് നാം കണ്ടതാണ്.

നൂറുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന തമിഴ് നടന്‍ വിജയിയെ നാം കണ്ടു പഠിക്കേണ്ടതുണ്ട്. അദ്ദേഹം പെട്രോള്‍ വില വര്‍ധനവിനെതിരെ സൈക്കിളില്‍ നടത്തിയ പ്രതിഷേധ യാത്ര ആ നടന്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു.

ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്ബോള്‍ അവരുടെ മുഖത്തേയ്ക്ക് ദയവായി നിങ്ങള്‍ കര്‍ക്കിച്ച്‌ തുപ്പരുത്.

Advertisement
Advertisement