“നീ എന്റെ ഭാര്യയാണ്, അതിനാൽ ഞാൻ പറയുന്നതെന്തും നീ അനുസരിക്കണം എന്ന് പറയുന്ന ഭർത്താക്കന്മാരാണുള്ളത്” അജിത്തിനെ കുറിച്ച് മനസ്സ് തുറന്ന് ശാലിനി

in Populor Posts
Advertisement


മലയാളികളുടെ കണ്മുന്നിൽ വളർന്ന കുട്ടി ആണ് ശാലിനി. മാമാട്ടി കുട്ടി ആയി വന്നു മലയാളിയുടെ ഹൃദയത്തിൽ അനിയത്തിപ്രാവ് ആയി ചെക്കറിയ താരം. ഒരുപാട് ചിത്രങ്ങൾ കൊണ്ട് താരം ജീവനുറ്റ ഒരുപാട് കഥാപാത്രം ആയി ആരാധകർക്ക് മുന്നിൽ എത്തി.

Advertisementമലയാളി ആയ താരം തമിഴ് സൂപ്പർ സ്റ്റാർ തല അജിത്തിന്റെ ഭാര്യ ആയി തമിഴ്നാടിന്റെ മരുമകൾ ആയി മാറി.
പിന്നീട് അനിയത്തി പ്രാവിലെ മിനി ആയി വന്നു ആരാധകരുടെ ഹൃദയത്തിൽ സ്വന്തം ആയി ഒരു സ്ഥാനം നേടി.

അനിയത്തി പ്രാവിലെ മിനിയും, നിറത്തിലെ സോനയും നക്ഷത്രതാരാട്ടിലെ ഹേമയും ഒക്കെ ആളുകളുടെ പ്രിയപ്പെട്ട കഥാപാത്രം ആയിരുന്നു. തെന്നിന്ത്യയിലേക്ക് ചെക്കറിയ താരത്തിനു അവിടെയും ആരാധകർ ഏറെ ആണ്.

Advertisement

അവിടെ നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു തമിഴ് സൂപ്പർതാരം തല അജിത്തുമായുള്ള പ്രണയവും അതിന് തുടർച്ച ആയ വിവാഹവും. താരവിവാഹത്തിൽ ആരാധകർ ആയിരുന്നു ഏറ്റവും സന്തോഷിച്ചത് . അജിത്തുമായുള്ള പ്രണയം വിവാഹത്തിൽ കലാശിച്ചതോടെ താരം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തു.

Advertisementഇപ്പോൾ ഒരു തിരിച്ചു വരവിനു ഒരുങ്ങുക ആണ് ശാലിനി എന്നാണ് വാർത്തകൾ. സിനിമയിൽ നിന്ന് വിട്ട് നിന്നപ്പോഴും അജിത്തിനൊപ്പം പൊതുവെദികളിൽ പ്രത്യക്ഷപെട്ടിരുന്നു താരം. ഇപ്പോൾ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും, അജിത്തിനെക്കുറിച്ചും, തിരിച്ചു വരുന്ന വാർത്തയെ കുറിച്ചും ഒക്കെ മനസ് തുറക്കുകയാണ് ശാലിനി .

Advertisement

വാക്കുകൾ ഇങ്ങനെ…

” അജിത്തുമായിട്ടുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയെക്കാൾ കൂടുതൽ പരിഗണന ജീവിതത്തിന് നൽകണമെന്ന് ഞാൻ തീരുമാനിച്ചു. സിനിമ ഉപേക്ഷിച്ചതിൽ നഷ്ട ബോധമില്ല, ഉത്തരവാദിത്വ ബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി,ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയിൽ നിന്ന് കിട്ടിയതിനെക്കാൾ സന്തോഷവും സംതൃപ്തിയും നൽകിയിട്ടുണ്ട്. സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭർത്താവ്, സ്‌കൂളിൽ പോകുന്ന രണ്ട് കുട്ടികൾ,

ഇവരെയെല്ലാം ശ്രദ്ധിക്കുന്ന കാര്യത്തിൽ നിന്ന് അകന്ന് നിന്ന് കൊണ്ട് ക്യാമറയ്ക്ക് മുൻപിൽ അഭിനയിക്കാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. പല നടിമാരും വിവാഹശേഷവും മക്കൾ ജനിച്ചതിന് ശേഷവും സിനിമയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്.അതെല്ലാം വിജയകരമായിട്ടുമുണ്ട്. അവരോട് എനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. വീണ്ടും സിനിമയിലേക്ക് വന്നാൽ അത് സന്തോഷകരമായിട്ടും സംതൃപ്തിയോടും പോകുന്ന കുടുംബജീവിതത്തെ ബാധിക്കാൻ ഇടയുണ്ട്.

വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നു എന്നത് തന്നെയാണ്. മിക്ക കുടുംബങ്ങളിലും നീ എന്റെ ഭാര്യയാണ്, അതിനാൽ ഞാൻ പറയുന്നതെന്തും നീ അനുസരിക്കണം എന്ന് പറയുന്ന ഭർത്താക്കന്മാരാണുള്ളത്. എന്നാൽ ഞങ്ങൾ അങ്ങനെയല്ല.

എന്ത് കാര്യമുണ്ടായാലും പരസ്പരം തുറന്ന് സംസാരിക്കുന്നവരാണ്. ഞങ്ങൾക്കിടയിൽ രഹസ്യങ്ങളില്ല. ചെറുതോ വലുതോ എന്ത് പ്രശ്നമാണെങ്കിലും അത് പരസ്പരം തുറന്ന് പറയുന്നതിലൂടെ തീർക്കാൻ സാധിക്കും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്’.അജിത്തിന് ഏറ്റവും ഇഷ്ടം കാർ റേസിംഗ് ആണ്. അപകടം പിടിച്ച പരിപാടി ആണെങ്കിലും അദ്ദേഹത്തിന്റെ ഇഷ്ടത്തെ ഞാൻ ഒരിക്കലും എതിർക്കാറില്ല. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ശാലിനി മനസ് തുറന്നത്

Advertisement
Advertisement